നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. ന്നാ താൻ കേസ് കൊട് സിനിമയിൽ രാജേഷും ദീപ്തിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളുടെ മുഖ്യ അമരക്കാരനായി കരിയർ ആരംഭിച്ച രാജേഷ് മാധവൻ അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.
അസ്തമയംവരെ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായാണ് തുടക്കം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് അരങ്ങേറ്റം. ദിലീഷിന്റെ തൊണ്ടുമുതലും ദൃക്‌സാക്ഷിയും സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തു. പല സിനിമകളുടെയും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചു. കനകം കാമിനി കലഹം, 18 പ്ളസ്, നീലവെളിച്ചം, മിന്നൽ മുരളി , ക്രിസ്റ്റി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേശിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയിൽ നായകനായി. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ പൊലീസ് ഫോഴ്സ്, സിതാര, കെയർഫുൾ തുടങ്ങിയ സിനിമകളിലും വെബ് സിരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |