ആലപ്പുഴ: കെ.പി.എ.സിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനുവരി 3,4 തീയതികളിൽ ആലപ്പുഴ എസ്.എൻ ഗുരുമന്ദിരത്തിൽ വച്ച് അഖിലകേരള അമച്വർ നാടകമത്സരം സംഘടിപ്പിക്കും. വിജയികൾക്ക് ഒന്നാംസമ്മാനം 15,000 രൂപയും രണ്ടാംസമ്മാനം 10,000 രൂപയും മൂന്നാംസമ്മാനം 5000 രൂപയുംനൽകും. മികച്ച നടൻ, നടി, രചയിതാവ്, സംവിധായകൻ എന്നിവർക്കും സമ്മാനങ്ങൾ നൽകും. താത്പര്യമുള്ളവർ നാടകത്തിന്റെ സ്ക്രിപ്റ്റ് ആർ.സുരേഷ്, ജനറൽ കൺവീനർ , കെ.പി.എ.സി പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മറ്റി, ന്യൂമോഡൽ കയർമാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി,നമ്പർ- 524,സി.സി.എൻ.ബി റോഡ്, സീവ്യൂ വാർഡ് ആലപ്പുഴ എന്ന വിലാസത്തിൽ 20ന് മുൻപ് അയക്കണം. ഫോൺ: 9497029618,9847743982.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |