ആലപ്പുഴ : നഗരത്തിലെ വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നും വീടുകളിലും മോഷണം പതിവാക്കിയ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. കളർകോട് പെരുർ കോളനിയിൽ സുമേഷ് (39) ആണ് പിടിയിലായത്.
തത്തംപള്ളി, ചെട്ടികാട് പ്രദേശങ്ങളിലെ പള്ളികളിലെ കാണിക്കവഞ്ചികളിൽ നിന്നും ഇയാൾ മോഷണം നടത്തിയിരുന്നു. തത്തംപള്ളിയിലെ ഒരു വീട്ടിൽ നിന്നും സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |