കൊച്ചി: എറണാകുളത്തെ നവീകരിച്ച മാർക്കറ്റിന് പൂർണ പിന്തുണയെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ജെ. ജോർജ്ജ്, ജനറൽ സെക്രട്ടറി എൻ.എച്ച്. ഷെമീദ്, ട്രഷറർ കെ.പി. ബിനു, വൈസ് പ്രസിഡന്റ് ടി.എച്ച്. നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവീകരിച്ച മാർക്കറ്റ് കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണർ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച മാർക്കറ്റ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. എറണാകുളം മാർക്കറ്റ് നവീകരിക്കണമെന്നത് 1988 മുതലുള്ള എറണാകുളം നിവാസികളുടെയും വ്യാപാരികളുടെ ആവശ്യമായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |