അഴിക്കൽ: തമിഴ്നാട് തൂത്തുക്കുടി പോർട്ടിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവള്ളുവർ എന്ന ടഗ്ഗ് കപ്പൽ പൊളിക്കുന്നതിനായി അഴിക്കലെ കപ്പൽ പൊളിക്കൽ കേന്ദ്രമായ സിൽക്കിൽ എത്തിച്ചു. കോയമ്പത്തൂരിലുള്ള സ്വകാര്യസ്ഥാപനമായ ഡുറാനി സ്റ്റീൽ കമ്പനിയാണ് ടഗ്ഗ് ഏറ്റെടുത്ത് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ എത്തിച്ചത്.മറ്റൊരു ടഗ്ഗ് കെട്ടിവലിച്ചാണ് തീരത്തെത്തിച്ചത്
1995-96 കാലത്ത് കൊച്ചിൻ കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച ടഗ് കപ്പലാണ് തിരുവള്ളുവർ.32 ടൺ കപ്പാസിറ്റിയുള്ള കപ്പലിന് 32 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉണ്ട്.ഈവർഷം സിൽക്കിൽ നിന്നും പൊളിക്കുന്ന രണ്ടാമത്തെ കപ്പലാണ് തിരുവള്ളുവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |