മലയിൻകീഴ് : വിളപ്പിൽശാല ഗവ.യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് കാരനെ അദ്ധ്യാപിക വടികൊണ്ട് അടിച്ചുവെന്ന രക്ഷിതാക്കളുടെ
പരാതിയിൽ അദ്ധ്യാപിക ജയ റോഷ്ബിനെതിരെ വിളപ്പിൽശാല
പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.ഇടവേള
സമയത്ത് ടോയ്ലെറ്റിലേക്കു വിദ്യാർത്ഥികൾ വരിയായി പോകുമ്പോൾ ഇരുകൈകളും പിന്നിൽ കെട്ടണമെന്ന് സ്കൂളിൽ നിർദ്ദേശമുണ്ട്. ഇതു പാലിയ്ക്കാത്തതിനെ തുടർന്നാണ് അദ്ധ്യാപിക വലതു കൈമുട്ടിനു സമീപത്ത് പലവട്ടം അടിക്കുകയായിരുന്നുവെന്ന് വീട്ടിൽ എത്തിയ കുട്ടി കൈ വേദനയെ തുടർന്ന് രക്ഷിതാക്കളോട് പറഞ്ഞു. പേരൂർക്കട ഗവ.ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ മോന്റെ നന്മ കരുതിയാണ് വടി കൊണ്ട്
ചെറിയ അടി കൊടുത്തതെന്നും പരിക്കേൽക്കുന്ന തരത്തിൽ അടിച്ചിട്ടില്ലെന്നും മറ്റ് ആരോപണങ്ങൾ തെറ്റാണെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |