വിഴിഞ്ഞം: എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പൂങ്കുളം
കർഷിക കോളേജ് കീഴൂർ രാധാസിൽ ഗണപതി എന്നു വിളിക്കുന്ന ആനന്ദിനെ (26) ആണ് നെയ്യാറ്റിൻകര എസൈസ് സംഘം പിടികൂടിയത്. 76.372 ഗ്രാം എം.എ.ഡി.എം.എ, 30 നൈട്രാസെപാം ഗുളികകൾ എന്നിവ കണ്ടെടുത്തു. വില്പനയ്ക്കായി
കോട്ടുകാൽ പുന്നക്കുളം പയറുംമൂട് ഭാഗത്തു എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ആനന്ദ് മുൻപ് വിവിധ കഞ്ചാവു, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്ത് പറഞ്ഞു. ഇൻസ്പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫിസർമാരായ സനൽ, അനീഷ്,ലാൽകൃഷ്ണ പ്രസന്നൻ, മുഹമ്മദ് അനീസ്, വനിത എക്സൈസ് സിവിൽ ഓഫിസർമാരായ ശാലിനി, ജീന എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |