ബാലരാമപുരം:ബാലരാമപുരത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി.പൊലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ എരുത്താവൂർ മുക്കമ്പാലമൂട് റോഡിലെ ടർഫിന് സമീപം 5 ഗ്രാം എം.ഡി.എം.എയുമായി 3 പേരെ പിടികൂടുകയായിരുന്നു.പയറ്റുവിള അമ്പലം തട്ട് വീട്ടിൽ ഷാഹുൽരാജ് (25), എരുത്താവൂർ പടിഞ്ഞാറേ മലഞ്ചരുവ് അനീഷ് ഭവനിൽ അച്ചു വിൻസി (26), കൃഷ്ണപുരം വൈഷ്ണവത്തിൽ അരവിന്ദ് (24) എന്നിവരാണ് അറസ്റ്റി ലായത്.ടർഫിലെ വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒളിപ്പിച്ചുവച്ച എം.എഡി.എം.എ കണ്ടെത്തി.റൂറൽ എസ്.പി കിരൺനാരായണിന്റെ നിർദ്ദേശത്തിലായിരുന്നു പരിശോധന.കഴിഞ്ഞ ദിവസം രാത്രിയിൽ കഞ്ചാവുമായി ഒരാളെ പൊലീസ് ജഗ്ഷനിൽ നിന്നും പിടികൂടിയിരുന്നു.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ സി.ഐ ധർമ്മജിത്ത്, എസ്.ഐ ജ്യോതിസുധാകർ, ഡാൻസ് സാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് വില്പനയ്ക്കെത്തിച്ച എട്ടരക്കിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ച്ച നരുവാമൂട് സ്വദേശി വടക്കേവിള ബേബി ലാൻഡിൽ താമസിക്കുന്ന അരുൺ പ്രശാന്തിനെ (41)അറസ്റ്റ് ചെയ്തിരുന്നു.പിടിയിലായവരെ റിമാൻഡ് ചെയ്യുമെന്ന് സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |