കൊച്ചി: സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതനവികസനവും പരസ്പരസഹകരണവും ലക്ഷ്യമിടുന്ന ഇന്ത്യ ഇന്റർനാഷണൽ വ്യവസായ പ്രദർശനം കൊച്ചി കാക്കനാട് കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിൽ ഇന്ന് ആരംഭിക്കും. എറണാകുളം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മീഡിയ കോൺക്ലേവ് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ‘ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ഇൻ ദി ഗ്രാസ് റൂട്ട് ലെവൽ’ എന്ന വിഷയം ചർച്ച ചെയ്യുന്ന സമ്മേളനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. സെഷനിൽ മാദ്ധ്യമ വിദഗ്ദ്ധർ, ഡി.ഐ.സി ഉദ്യോഗസ്ഥർ, കെ.എസ്.എസ്.ഐ.എ അംഗങ്ങൾ, സംരംഭകർ എന്നിവർ പങ്കെടുക്കും. വ്യാവസായിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മുന്നൂറിലധികം ആഭ്യന്തര, വിദേശ കമ്പനികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |