കൊച്ചി: രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ജനുവരി ഒന്ന് മുതൽ വർദ്ധിപ്പിക്കും. അസംസ്കൃത സാധനങ്ങളുടെ വില വർദ്ധന കണക്കിലെടുത്താണ് പുതിയ തീരുമാനം. രൂപയുടെ കനത്ത മൂല്യയിടിവ് ഇറക്കുമതി ചെലവ് ഉയർത്തിയതോടെയാണ് വാണിജ്യ വാഹനങ്ങൾക്ക് രണ്ട് ശതമാനം വില കൂട്ടുന്നത്. ജനുവരി മുതൽ കാറുകളുടെ വില മൂന്ന് ശതമാനം വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വാഹന വിൽപ്പനയിലെ തളർച്ച കമ്പനികൾക്ക് വലിയ തലവേദന സൃഷ്‌ടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |