വെഞ്ഞാറമ്മൂട്: അത്യാധുനിക സൗകര്യങ്ങളുമായി വെഞ്ഞാറമ്മൂടിന്റെ ഹൃദയഭാഗത്ത് നിർമ്മിച്ച ചിന്നൂസ് കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ഡി. കെ. മുരളി എം എൽ എ, ചിന്നൂസ് ഡയറക്ടർ എസ്. ദേവരാജൻ എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ പ്രീമിയം വേദിയായ ചിന്നൂസ് കൺവെൻഷൻ സെന്റർ ആധുനിക സൗകര്യങ്ങളുടെ കേന്ദ്രമാണെന്ന് ജി. ആർ അനിൽ പറഞ്ഞു. സാമൂഹ്യ വളർച്ചയ്ക്കും ഇവന്റ് മാനേജ്മെന്റിലെ മികവിനുമുള്ള തെളിവാണ് പുതിയ കൺവെൻഷൻ സെന്ററെന്ന് എസ്. ദേവരാജൻ പറഞ്ഞു. വെഞ്ഞാറമൂട്ടിലെ ഹോസ്‌പിറ്റാലിറ്റി മേഖലയുടെ പുരോഗതിയുടെയും മികവിന്റെയും സൂചനയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഇ-മെയിൽ chinnuscnvn@gmail.com.
പ്രധാന സവിശേഷതകൾ
വലിയ പരിപാടികൾക്കും ചടങ്ങുകൾക്കും യോജിച്ച 1,000 അതിഥികൾക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം,
500 അതിഥികളെ ഉൾക്കൊള്ളാവുന്ന വിരുന്നുശാല, 150 അതിഥികളെ ഉൾക്കൊള്ളാവുന്ന റെസ്റ്ററന്റ്, ചെറിയ ഒത്തുചേരലുകൾക്കായി 300 സീറ്റുകളുള്ള മിനി ഹാൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആഡംബര എ.സി സ്വീറ്റുകൾ. 100-ലധികം വാഹനങ്ങൾക്കുള്ള അതിവിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |