തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതജ്നുമായ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തോടെയാണ് വീണ്ടും വിവാദമുയർന്നത്. ദിവസങ്ങൾക്ക് മുമ്പ് സ്വർണക്കടത്ത് കേസിൽ ബാലഭാസ്ക്റിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായതും വിഷയം വീണ്ടും സജീവമാക്കിയിരുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കാറപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്നാണ് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞത്. അപകടത്തിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ട്. താനടക്കമുണ്ടായിരുന്ന കാർ ആരും ആക്രമിച്ചിട്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞത്. എന്നാൽ ലക്ഷ്മിയുടെ വാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. കൗമുദി ടിവിയിലെ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ജോർജ് ജോസഫ് പറഞ്ഞു. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അന്ന് മുതലേ സംശയത്തിന്റെ നിഴലിലാണെന്ന് ജോർജ് ജോസഫ് പറയുന്നു. തൃരിൽ നിന്ന് ചാലക്കുടി വരെ ബാലഭാസ്കർ സഞ്ചരിച്ച കാർ 110 -120കിലോ മീറ്റർ വേഗതയിൽ ഓടി. അതൊരു. ചേസായിരുന്നുവെന്ന് ജോർജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ചാലക്കുടിയിൽ നിന്ന് സാധനം കയറ്റി എന്നും അദ്ദേഹം ആരോപിക്കുന്നു,
വീഡിയോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |