തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ കോസ്‌മെറ്റോളജി (കാറ്റഗറി നമ്പർ 671/2023) തസ്തികയിലേക്ക് ജനുവരി 9 ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു.
കായികക്ഷമതാപരീക്ഷ
കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) (കാറ്റഗറി നമ്പർ 596/2022), പൊലീസ് കോൺസ്റ്റബിൾ (മൗണ്ടട് പൊലീസ്) (കാറ്റഗറി നമ്പർ 248/2023) തസ്തികകളിലേക്ക് 17, 18, 19, 20, 23 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ കായികക്ഷമതാപരീക്ഷ നടത്തും.
പ്രായോഗികപരീക്ഷ
കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവിപാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 300/2023, 301/2023) തസ്തികയിലേക്ക് 20, 21 തീയതികളിൽ കോഴിക്കോട്, മാലൂർകുന്ന് എ.ആർ ക്യാമ്പ് പരേഡ്ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യൂ കോഴിക്കോട് സിറ്റി) പ്രായോഗിക പരീക്ഷയും (ഡ്രൈവിംഗ് ടെസ്റ്റ് - എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) പ്രായോഗിക പരീക്ഷയിൽ വിജയക്കുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള അഭിമുഖം 16ന് നടക്കും.
അനസ്തേഷ്യയിലുള്ള പി.ജിയാണ് യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |