ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ വയനാടിന് സഹായം നൽകിയില്ലെന്ന് പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയിൽ പറഞ്ഞു. ദുരന്തനിവാരണ ഭേദഗതി നിയമത്തിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ദുരന്തമുണ്ടായ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി. സേനകളുടെ സഹായം ലഭ്യമാക്കി. പ്രധാനമന്ത്രി നേരിട്ട് വയനാട്ടെത്തി ദുരന്തബാധിതർക്ക് ആശ്വാസം നൽകി. വിഷയത്തിൽ രാഷ്‌ട്രീയം കലർത്തരുത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടികളിൽ കാലതാമസമുണ്ടായെന്നും മന്ത്രി ആരോപിച്ചു.
ദുരന്തങ്ങൾ നേരിടാൻ എല്ലാ സംസ്ഥാനങ്ങൾക്കും മുൻകൂട്ടി എസ്.ഡി.ആർ.എഫ് സഹായം ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് ദുരന്തനിവാരണ തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി കേന്ദ്രം 700 കോടി രൂപ എസ്.ഡി.ആർ.എഫിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. എന്നാൽ സഭയെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേരളത്തിലെയടക്കം എം.പിമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |