തൃശൂർ: ബി.ജെ.പി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചെന്ന് വെളിപ്പെടുത്തിയ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശന്റെ രഹസ്യമൊഴി കുന്നംകുളം കോടതിയിൽ രേഖപ്പെടുത്തും. രഹസ്യമൊഴിയെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം തൃശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ അനുമതി നൽകിയിരുന്നു.
ഡിവൈ.എസ്.പി പി.രാജുവിന്റെ നേതൃത്വത്തിൽ തൃശൂർ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി സതീശന്റെ മൊഴിയെടുത്തിരുന്നു. മാറ്റിപ്പറയാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. ഓഫീസ് സെക്രട്ടറിയായിരുന്ന കാലത്ത് ചാക്കിൽ കോടികളുടെ കള്ളപ്പണം ബി.ജെ.പി ഓഫീസിലെത്തിച്ചിരുന്നുവെന്നാണ് തിരൂർ സതീശ് വെളിപ്പെടുത്തിയത്. ഇത് പിന്നീട് ജില്ലാ പ്രസിഡന്റും ചില ഭാരവാഹികളും ചേർന്ന് കൊണ്ടുപോയെന്നും മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |