തൃശൂർ: മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവദാനത്തിലും സമ്മതപത്രം നൽകുന്നതിലും കേരളം ഏറെ പിന്നിൽ. 12 വർഷത്തിനിടെ ദാതാക്കൾ വെറും 377. ഇക്കൊല്ലം പത്തുപേർ മാത്രം. മറ്റ് സംസ്ഥാനങ്ങളിൽ രണ്ടോമൂന്നോ മാസത്തെ മാത്രം കണക്ക് ഇതിലും കൂടുതലാണ്. തെലങ്കാന, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വർഷം 100-200പേർ ദാതാക്കളായുണ്ട്.
സമ്മതപത്രം നൽകുന്നതിൽ ഇക്കൊല്ലം കേരളത്തിന്റെ സ്ഥാനം പതിമൂന്നാമതാണ്. 3503 പേരാണ് സമ്മതപത്രം നൽകിയത്. ഒന്നാംസ്ഥാനത്ത് രാജസ്ഥാൻ- 40,428. തൊട്ടുപിന്നിൽ മഹാരാഷ്ട്ര, കർണാടക, മദ്ധ്യപ്രദേശ്, തെലങ്കാന തുടങ്ങിയവ. അതേസമയം, കേരളത്തിൽ വൃക്കയ്ക്ക് മാത്രം രണ്ടായിരത്തോളം പേർ ക്യൂവിലാണ്.
അവയവദാനം പ്രോത്സാഹിപ്പിക്കാൻ 'ജീവനേകാം, ജീവനാകാം' എന്ന പ്രചാരണ പരിപാടിക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. സോഷ്യൽ മീഡിയയിലൂടെയും മറ്റുമാണ് ബോധവത്കരണം. വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തും. മസ്തിഷ്‌കമരണം സ്ഥിരീകരിക്കൽ, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയവയിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും പരിശീലനം നൽകും.
കാരണം തെറ്റിദ്ധാരണ, ഭയം
1.അവയവദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും ഭയവുമാണ് പ്രധാന കാരണം
2.അവയവക്കച്ചവടവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ. സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാട്. ഇതിനെ കാര്യമായി പ്രതിരോധിക്കാനാവുന്നില്ല
3.മസ്തിഷ്‌കമരണം ആശുപത്രികളിൽ ശരിയായി സ്ഥിരീകരിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും സംശയങ്ങളും ആശങ്കകളുമുണ്ട്. അവരെ തെറ്റായി ചിത്രീകരിക്കുന്ന സംഭവങ്ങളുമുണ്ട്.
സംസ്ഥാനത്ത് മരണാനന്തര
അവയവദാതാക്കൾ
2012.... 9
2013.... 36
2014.... 58
2015.... 76
2016.... 72
2017.... 18
2018.... 8
2019....19
2020.... 21
2021.... 17
2022....14
2023....19
2024.... 10
സംസ്ഥാനങ്ങളിൽ
(2022ലെ കണക്ക്)
തെലങ്കാന.... 194
തമിഴ്‌നാട്.... 156
കർണാടക....151
ഗുജറാത്ത്.... 148
മഹാരാഷ്ട്ര.... 105
കേരളം.... 14
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |