മണ്ണാർക്കാട്: പാലക്കാട് കരിമ്പ പനയമ്പാടത്ത് നാലു സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിന് കാരണമായ അപകടത്തിൽ ജനരോഷമിരമ്പി. സ്ഥിരം അപകടമേഖലയായ പനയമ്പാടത്തെ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിക്കണമെന്ന് നിരവധിതവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പ്രതിഷേധം ശക്തമായതോടെ എം.എൽ.എമാരായ കെ.ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാലക്കാടിന്റെ ചുമതലയുള്ള മലപ്പുറം എസ്.പി വിശ്വനാഥ്, എ.ഡി.എം തുടങ്ങിയവരെത്തി നടത്തിയ ചർച്ചയെത്തുടർന്ന് വൈകിട്ട് ആറോടെയാണ് സമരം അവസാനിപ്പിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് പാലക്കാട് എ.ഡി.എം ഉറപ്പുനൽകി. ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |