ഖാർത്തും: സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് ഒംദുർമാൻ നഗരത്തിൽ ഷെല്ലാക്രമണത്തിൽ 65 സാധാരണക്കാർ കൊല്ലപ്പെട്ടു. അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണ് (ആർ.എസ്.എഫ് ) ആക്രമണം നടത്തിയത്.
ഒരു ബസിനും മാർക്കറ്റിനും ആരോഗ്യ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം. സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലെ ആഭ്യന്തര കലാപം തുടരുന്നതിനിടെയാണ് സംഭവം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇരുവരും തമ്മിലെ വ്യോമാക്രമണങ്ങൾക്കിടെ 175 പേർ കൊല്ലപ്പെട്ടിരുന്നു.
2023 ഏപ്രിൽ മുതലാണ് രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 27,000 ത്തിലേറെ പേർ കൊല്ലപ്പെട്ടെന്നും 1.4 കോടി പേർ അഭയാർത്ഥികളായെന്നുമാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |