പരീക്ഷയെഴുതാതെ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുളള ജോലി സ്വന്തമാക്കാൻ അവസരം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിലാണ് അവസരം. ഇവിടെ സബ് ഡിവിഷണൽ എഞ്ചീനിയർ (എസ്ഡിഇ) തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കമ്യൂണിക്കേഷൻസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് (https://dot.gov.in/) താൽപര്യമുളളവർ അപേക്ഷിക്കേണ്ടത്. ഈ മാസം 26 വരെയാണ് അവസരം.
വിവിധയിടങ്ങളിലായി 48 ഒഴിവുകളാണ് ആകെയുളളത്. ഡൽഹിയിൽ 22 ഒഴിവുകളുണ്ട്. കൂടാതെ അഹമ്മദാബാദിലും ഷില്ലോംഗിലും മൂന്ന് ഒഴിവുകൾ വീതവും കൊൽക്കത്തയിലും മുംബയിലും നാല് വീതവും ഉണ്ട്. കൂടാതെ ജമ്മു കാശ്മീർ, മീററ്റ്, നാഗ്പൂർ, ഷിംല എന്നിവിടങ്ങളിൽ രണ്ട് ഒഴിവുകൾ വീതവും ഗ്യാംങ്‌ടോക്ക്. ഗുവാഹത്തി, എറണാകുളം. സെക്കന്തരാബാദ് എന്നിവിടങ്ങളിൽ ഒരു ഒഴിവ് വീതവുമുണ്ട്.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ, ഇലക്ടോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, ഇൻഫെർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. 56 വയസിന് താഴെയുളളവരാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികളുടെ തൊഴിൽ പരിചയവും യോഗ്യതയും അനുസരിച്ചാണ് ശമ്പളം തീരുമാനിക്കുന്നത്. 47,600 രൂപ മുതൽ 1,51,100 രൂപ വരെ ലഭിക്കാം. വ്യക്തിഗത അഭിമുഖത്തെ അടിസ്ഥാനമായിരിക്കും തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |