ആലുവ: സാമൂഹ്യ സുരക്ഷാ പെൻഷൻ മരണപ്പെട്ട 11 പേർക്ക് നൽകിയതായി പരാതി. ഇതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് ചൂർണിക്കര സ്വദേശി പരാതി നൽകി. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ 2023-24 ലെ മരണ രജിസ്റ്റർ, പെൻഷൻ രേഖകൾ എന്നിവ പരിശോധിച്ചതിൽ നിന്നുമാണ് മരണപ്പെട്ടവരുടെ പെൻഷൻ സ്റ്റാറ്റസ് ആക്ടീവ് ആണെന്നും ഇവർക്ക് 2024 ഫെബ്രുവരി മാസം വരെയുള്ള പെൻഷൻ നൽകിയതായും കണ്ടത്. ചൂർണിക്കര ഗ്രാമപഞ്ചായത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. മരിച്ചു പോയ വാർഡ് അംഗം പങ്കെടുത്ത യോഗ മിനിറ്റ്സും നേരത്തെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |