ചേർത്തല:സംസ്ഥാന കൃഷിവകുപ്പ് പത്ത് ദിവസങ്ങളിലായി നടത്തുന്ന ചേർത്തല പൊലിമ കരപ്പുറം കാഴ്ചകൾ കാർഷിക പ്രദർശനത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.
സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ 20 മുതൽ 29 വരെ പൊതുജനങ്ങൾക്കും സൗജന്യമായി വന്ന് കാണാവുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.20 ന് വൈകിട്ട് ഘോഷയാത്രയെ തുടർന്ന് 4 ന് സ്പീക്കർ എ. എൻ.ഷംസീർ കാർഷികപ്രദർശനം ഉദ്ഘാടനം ചെയ്യും.കൃഷിവകുപ്പിന്റെ 3000 ത്തിലധികം ഉല്പന്നങ്ങൾ നൂറിലധികം സ്റ്റാളുകളിലായി പ്രദർശിപ്പിക്കും.കൂടാതെ കാർഷിക സെമിനാറുകൾ,ബി.ടു.ബി മീറ്റുകൾ, ഇൻകുബേറ്റർ സെന്റർ,കാർഷിക വായ്പ്പാ സെന്ററുകൾ, വിദഗ്ദ്ധർ നൽകുന്ന കാർഷിക പഠന ക്ലാസുകൾ,തദ്ദേശ കലാ കാരൻമാരുടെ കലാപരിപാടികൾ എന്നിവയും മേളയിൽ ഉണ്ടാകും. സ്വാഗതസംഘം ചെയർമാനും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വി.ജി മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എൻ.എസ്.ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി,ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ജാസ്മിൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.ഷാജി,വി.ഉത്തമൻ, കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുൺകുമാർ, ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ.രാജ്‌മോഹൻ ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടർ സുജാ ഈപ്പൻ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി കെ.ബി.ബിമൽ റോയ്,സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ സിന്ധു എസ്.നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |