മോസ്‌കോ: അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. അമേരിക്കയിലേക്ക് പോയാല്‍ അവിടെ അധികൃതര്‍ വേട്ടയാടാനുള്ള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായും ഒപ്പം അമേരിക്കയുമായും ബന്ധം മോശമായി തുടരുന്ന പശ്ചാത്തലത്തിലാണ് പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യമായാലും ഔദ്യോഗികമായാലും യുഎസിലേക്കുള്ള യാത്രകള്‍ ഗുരുതരമായ അപകടസാധ്യതകള്‍ നിറഞ്ഞതാണെന്നും യുഎസ്-റഷ്യ ബന്ധം വിള്ളലിന്റെ വക്കിലാണെന്നും മരിയ പറഞ്ഞു. കാനഡയിലേക്കും യൂറോപ്യന്‍ യൂണിയനിലെ യുഎസ് സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യാതിരിക്കാനും ശ്രദ്ധ വേണമെന്നും അവര്‍ പറഞ്ഞു.
സമാനമായ രീതിയില്‍, റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി യുഎസും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 62 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി യുഎസ് യുക്രൈനെ പിന്തുണച്ചതാണ് പ്രശ്നം കൂടുതല്‍ വഷളാകാന്‍ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |