ന്യൂയോർക്ക് : ഫോബ്സ് മാഗസിന്റെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ ആറാം തവണയും ഇടംനേടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 28-ാം സ്ഥാനത്താണ് നിർമ്മല. 2023ൽ 32ാം സ്ഥാനത്തായിരുന്നു. എച്ച്.സി.എൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര (81), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർഷാ (82) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് ഇന്ത്യക്കാർ.
2019 മുതൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് പദവി വഹിക്കുന്ന ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായ മൂന്നാം തവണയാണ് ഉർസുല ഒന്നാമതെത്തുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഗായിക ടെയ്ലർ സ്വിഫ്റ്റ് (23), തായ്ലൻഡ് പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്ര (29), ടെലിവിഷൻ അവതാരിക ഓപ്ര വിൻഫ്രി (33), ഗായിക ബിയോൺസെ (35), ഗായിക റിയാന്ന (76) തുടങ്ങിയവരും പട്ടികയിൽ ഇടംനേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |