കൊല്ലം: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ഓച്ചിറ ആലുംപീടിക ആലുംതറ സ്വദേശി രാജ്‌കുമാർ ആണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. 13കാരിയെ വശീകരിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്, കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം.
പെൺകുട്ടിയുടെ പരാതിയിൽ ഓച്ചിറ പൊലീസ് പോക്സോ കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ രാജ്കുമാറിനെ കഴിഞ്ഞ ദിവസം ഓച്ചിറ ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 13കാരിയെ ഫോണിലൂടെയും അല്ലാതെയും വശീകരിച്ച് ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴിയിലുള്ളത്. ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്തിൽ ജി.എസ്.ഐ സുനിൽ, എസ്.സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |