കൊച്ചി: ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കരാറിൽ ഒപ്പുവെച്ചു. രാജ്യാന്തരതലത്തിൽ കറൻസി വിനിമയത്തിൽ പ്രമുഖരായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് സർക്കിൾ മാത്രം കൈകാര്യം ചെയ്യുന്ന ഡിജിറ്റൽ ഡോളറായ യു.എസ്.ഡി.സി. ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്താനാകും.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് അബുദാബിയിൽ കരാറിൽ ഒപ്പുവെച്ചത്. തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളുമാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |