വട്ടപ്പാറ: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.സുഹൃത്തുക്കളായ കരകുളം വെള്ളിമന വീട്ടിൽ വിജിത്ത് (40),മലയിൻകീഴ് നന്ദനത്തിൽ രാഹുൽ (35) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.കേശവപുരം സൂര്യമംഗലം വീട്ടിൽ ശ്യാമിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ശ്യാം പ്രതികളിൽ ഒരാളായ രാഹുലിൽ നിന്ന് പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.പണം തിരികെ നൽകാതിരിക്കുകയും ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് രാഹുൽ തന്റെ ഭാര്യയെ കൊണ്ട് ശ്യാമിനെ ഫോണിൽ ബന്ധപ്പെട്ട് സൗഹൃദമുണ്ടാക്കുകയും ഉത്സവം നടക്കുന്ന കല്ലയം ക്ഷേത്ര പരിസരത്ത് വച്ച് നേരിൽ കാണാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
തുടർന്ന് കല്ലയത്തെത്തിയ ശ്യാമിന്റെ കാറിൽ കയറിയ പ്രതികൾ കത്തി കാട്ടി ഇയാളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു.കാറിലുണ്ടായിരുന്ന പെപ്പർ സ്പ്രേ പ്രതികൾക്ക് നേരെ പ്രയോഗിച്ച ശ്യാമിനെ പ്രതികൾ കുത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.വിവിധ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ ക്രിമിനൽ കേസുകളുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |