ന്യൂഡൽഹി : ഭൂമി അമൂല്യമായ സാമൂഹ്യ വിഭവമാണെന്ന് സുപ്രീംകോടതി. ഭൂമി വിതരണത്തിൽ സംസ്ഥാനങ്ങളുടെ നടപടികൾ സുതാര്യമായിരിക്കണമെന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സാനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രി ഡോക്‌ടർമാർക്കായി ക്വാട്ടേഴ്സ് നിർമ്മിക്കാൻ ഭൂമി അനുവദിച്ച സർക്കാർ നടപടി റദ്ദാക്കി കൊണ്ടാണ് നിലപാട്. ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്‌ടർമാർക്ക് ഭവന സൗകര്യമൊരുക്കാൻ, മെഡിനോവ റീഗൽ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്രിക്ക് ഭൂമി അനുവദിച്ചതിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. നടപടികൾ ഏകപക്ഷീയമായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |