തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യു.ടി.ടി ദേശീയ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ സിംഗിൾസ് ഫൈനലിൽ റിസർവ് ബാങ്കിന്റെ മനുഷ് ഷായും ദിയ ചിത്താലെയും ജേതാക്കളായി. അങ്കുർ ഭട്ടാചാര്യയുടെ ശക്തമായ വെല്ലുവിളിയെ 4-2 വിജയത്തോടെ മനുഷ് ഷാ മറികടന്നപോൾ , ദിയ സ്വസ്തിക ഘോഷിനെതിരെ 4-1 ന് വിജയിച്ചു.
അണ്ടർ 19 വിഭാഗം ആൺകുട്ടികളിൽ അങ്കുർ ഭട്ടാചാരിയും പെൺകുട്ടികളിൽ സിൻഡ്രേല ദാസും വിജയിച്ചു നേരത്തെ അണ്ടർ 17 വിഭാഗത്തിലും സിൻഡ്രേലയായിരുന്നു ചാമ്പ്യൻ. ഉദീഷ് ഉല്ലാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുത്തൂറ്റ് ഫിൻ കോർപ് സമ്മാനദാനം നിർവഹിച്ചു.
കേരളത്തിന് സമനില
ലക്‌നൗ: വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളം- മുംബയ് മത്സരം സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
മത്സരത്തിൽ കേരളത്തിന് ഒരു പോയിന്റും മുബയ്ക്ക് 3 പോയിന്റുമാണ്. ആദ്യ ഇന്നിംഗ്‌സിൽ മുംബയ് 115 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
ജംഷഡ്‌പൂരിന് ജയം
ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സി 2-1ന് പഞ്ചാബ് എഫ്.സിയെ കീഴടക്കി. ഇരട്ടഗോളുകൾ നേടിയ ജാവിയർ സിവേരിയോയാണ് ജംഷഡ്‌പൂരിന്റെ വിജയശില്പി. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു ഗോവയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |