ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സങ്ങളിൽ മണിപ്പൂർ സർവീസസിനേയും തെലങ്കാന രാജസ്ഥാനേയും ബംഗാൾ ജമ്മുകാശ്‌മീരിനേയും നേരിടും. കേരളം ബി ഗ്രൂപ്പിലാണ്. ഗോവ,തമിഴ്‌നാട്,ഡൽഹി,ഒഡിഷ,മേഘാലയ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിൽ കേരളത്തിനൊപ്പമുള്ളത്. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇത്തവണ ബൂട്ട് കെട്ടുന്ന കേരളത്തിന്റെ ആദ്യ മത്സരം നാളെ ഗോവയ്‌ക്കെതിരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |