മോസ്കോ : ക്രൂസ് മിസൈൽ രൂപകല്പനയിൽ വിദഗ്ദ്ധനായ റഷ്യൻ ഗവേഷകൻ മിഖായിൽ ഷാറ്റ്‌സ്കി വെടിയേറ്റ് മരിച്ചു. മോസ്കോയ്ക്ക് സമീപമുള്ള കസ്‌മിൻകി വനപ്രദേശത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. യുക്രെയിൻ ഇന്റലിജൻസ് സർവീസാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. റഷ്യ പ്രതികരിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായി കൂടിയാണ് മിഖായിൽ. റഷ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാർസ് ഡിസൈൻ ബ്യൂറോയിലെ ഉന്നത ശാസ്ത്രജ്ഞനായിരുന്നു. മാർസ് ഡിസൈൻ ബ്യൂറോ മിസൈൽ, ഡ്രോൺ, ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. യുക്രെയിൻ നഗരങ്ങളെ ആക്രമിക്കാൻ റഷ്യ ഉപയോഗിക്കുന്ന കെ.എച്ച് - 59, കെ.എച്ച് - 69 തുടങ്ങിയ ക്രൂസ് മിസൈലുകളുടെ നവീകരണത്തിന് മിഖായിൽ മേൽനോട്ടം വഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |