ന്യൂഡൽഹി: റഷ്യൻ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 19 പേരെ ഇനിയും തിരിച്ചെത്തിക്കാനുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മറുപടിയിൽ വ്യക്തമാക്കി.തൃശ്ശൂർ സ്വദേശികളായ രണ്ടു യുവാക്കളുടെ മോചനത്തിനായുള്ള ശ്രമം തുടരുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് അടൂർ പ്രകാശ് എം.പി നിരവധി തവണ വിദേശകാര്യമന്ത്രിയുമായും റഷ്യയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |