വിഘ്‌നേശ് ശിവനുമായുള്ള പ്രണയത്തിൽ ആദ്യം ഇഷ്ടം അറിയിച്ചത് താൻ ആണെന്ന് നയൻതാര. ആദ്യ ചുവട് താൻ തന്നെ വച്ചില്ലായിരുന്നെങ്കിൽ ഇഷ്‌ടം തിരിച്ചറിയാൻ ഒരുപക്ഷേ വിഘ്നേശിന് കഴിയുമായിരുന്നില്ലെന്നും നയൻ പറയുന്നു. പാറ പോലെ ഉറച്ചാതാണ് ഇരുവരും തമ്മിലുള്ള ബന്ധമെന്നും കാരണം ആ ബന്ധം സ്നേഹത്താൽ സൃഷ്‌ടിക്കപ്പെട്ടതാണെന്നും നയൻ താര പറഞ്ഞു. അനുപമ ചോപ്രയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലേഡീ സൂപ്പർ സ്‌റ്റാർ മനസ് തുറന്നത്.
''എന്തെങ്കിലും പകരം നൽകാം എന്ന് കരുതി ആരംഭിച്ച ബന്ധമല്ല ഞങ്ങളുടേത്. തികച്ചും സ്നേഹം മാത്രമാണ് ഇതിനാധാരം. ഞങ്ങൾ പരസ്‌പരം വ്യത്യസ്തരായ ആളുകളല്ല. വിവാഹം കഴിക്കുന്നവർ തമ്മിൽ പരസ്‌പരം ഇത്തരത്തിലൊരു ബോണ്ട് ഉണ്ടാകണം. അതാണ് അടിസ്ഥാന ഘടകം. കരിയറിൽ വിക്കിയേക്കാൾ സീനിയറാണ് ഞാൻ. 18ാം വയസിലാണ് ഞാൻ സിനിമയിലെത്തിയത്. വിഘേനേഷ് 21ാം വയസിൽ സഹസംവിധായകനായി. അതൊരു വലിയ കാര്യമാണ്. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ച് ചോദിച്ചാലും വ്യക്തതയുള്ള ആളാണ് അദ്ദേഹം. നല്ലൊരു കുടുംബസ്ഥനുമാണ് വിഘ്‌നേഷ്. പക്ഷേ ചില വിമർശകർ പറയുന്നത് നയൻതാരയോളം താരമുല്യമുള്ളയാളല്ല വിഘ്‌നേശ്, തുടർച്ചയായി ഹിറ്റുകൾ നൽകാത്തയാൾ എന്നൊക്കെ. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. എന്നെയും വിക്കിയേയും താരതമ്യം ചെയ്യുന്നത് തന്നെ ശരിയായ രീതിയല്ല. ''- നയൻതാരയുടെ വാക്കുകൾ.
എന്നാൽ, തന്റെ സിനിമാ തിരക്കഥകൾ വിഘ്നേഷോ, വിഘ്‌നേഷിന് വരുന്ന തിരക്കഥകൾ താനോ കാണാറില്ലെന്ന് നയൻതാര പറഞ്ഞു. അങ്ങനെ വേണ്ട എന്ന് തങ്ങൾ തമ്മിൽ റൂൾസ് നിലവിലുണ്ടെന്നും ലേഡീ സൂപ്പർ സ്‌റ്റാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |