തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി നടപ്പിൽ വരുത്തിയ ഓൺലൈൻ സേവനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ള്യു.എസ്.എ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ അയക്കുമ്പോൾ ഇലക്ട്രീഷ്യന്മാരുടെ ലൈസൻസ് നമ്പർ അവർ അറിയാതെ ഉപയോഗിക്കുന്നതായി കമ്മറ്റി ചൂണ്ടിക്കാട്ടി. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിന് ലൈസൻസ് നിർബന്ധമായിരിക്കെ ഇത്തരം പ്രവണതകൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അപേക്ഷകർക്ക് ഒ.ടി.പി നൽകുന്നതു പോലെ ലൈസൻസികൾക്കും ഒ.ടി.പി സംവിധാനം നടപ്പിൽ വരുത്തണം. പ്രസിഡന്റ് കെ.എൽ.വിനോദ് കുമാർ, സെക്രട്ടറി എ.അനൂപ്, ഖജാൻജി ആർ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |