ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പട്ടണക്കാട് സ്വദേശി ആർ ആർ ജയരാജ് (33) തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ ചേർത്തല സെന്റ് മെെക്കിൾസ് കോളേജിന് മുന്നിലാണ് അപകടം ഉണ്ടായത്. കാർ ബെെക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്‌ലർ ലോറിയിലിടിക്കുകയായിരുന്നു. ബെെക്കിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ദേശീയ പാത നിർമാണ കമ്പനിയുടെതാണ് ട്രെയ്‌ലർ ലോറി. സംഭവസ്ഥലത്ത് വച്ച് തന്നെ ബെെക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |