ഹൈദരാബാദ്: ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കാതെ വന്നതോടെ അല്ലു അർജ്ജുൻ ജയിലിൽ കഴിഞ്ഞത് 12 മണിക്കൂറും അഞ്ച് മിനിട്ടും.
ചഞ്ചൽഗുഡ ജയിലിൽ അല്ലു പ്രവേശിച്ചത് വെള്ളിയാഴ്ച വൈകിട്ട് 5.15ന്. മോചനം ലഭിച്ചത് ഇന്നലെ രാവിലെ 5.20ന്. മഞ്ജീര ബാരക്കിലെ സെല്ലിലാണ് താരത്തെ പാർപ്പിച്ചത്. മൂന്നു റിമാൻഡ് തടവുകാർ കൂടി മഞ്ജീര ബാരക്കിലുണ്ടായിരുന്നു. വിചാരണ തടവുകാരൻ എന്ന നിലയിൽ 7697 നമ്പറിലാണ് അല്ലു കഴിഞ്ഞത്.
നിരവധി കുറ്റവാളികൾ മറ്റ് സെല്ലുകളിലുള്ളതിനാൽ ശക്തമായ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ജയിലിൽ പ്രവേശിച്ച് മിനിട്ടുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ബെഡ് ഷീറ്റും പുതപ്പും നൽകി. മോചനം വൈകിയത് ചോദ്യം ചെയ്ത് അല്ലു തെലങ്കാന ഹൈക്കോടതിയെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |