കട്ടപ്പന: ജില്ലയിലെ അഗതി മന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര 22ന് ആരംഭിക്കും. രാവിലെ 10ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഫ്ളാഗ് ഓഫ് ചെയ്യും. കഴിഞ്ഞ എട്ടുവർഷമായി 15ലേറെ അഗതി മന്ദിരങ്ങളിലേക്ക് നടത്തിവരുന്ന യാത്രയിൽ വസ്ത്രങ്ങൾ, മരുന്നുകൾ, പലവ്യഞ്ജനങ്ങൾ, ക്ലീനിങ് ഉത്പന്നങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. കൂടാതെ കട്ടപ്പന നഗരസഭയിലെ 34 വാർഡുകളിലായുള്ള കിടപ്പുരോഗികൾക്ക് വസ്ത്രം, ക്രിസ്തുമസ് കേക്ക്, പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന കിറ്റ് എന്നിവ വിതരണം ചെയ്യും. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, പുളിയൻമല കാർമൽ പബ്ലിക് സ്‌കൂൾ, ടെക്സ്‌റ്റൈൽസ് അസോസിയേഷൻ കട്ടപ്പന മേഖലാ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി. മലയാളി ചിരി ക്ലബ് സോഷ്യൽ ഡെവലപ്‌മെന്റ് ഫൗണ്ടഷൻ ചെയർമാൻ മനോജ് വർക്കി അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |