കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ബിസിനസ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുമായി ഐറിസ് ബിസ് ആപ്പിന്റെ പിന്തുണയോടെ യെസ് ബിസിനസ് വിപണിയിൽ അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംരംഭങ്ങൾക്ക് പ്രതിദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും ദീർഘകാല വളർച്ച കൈവരിക്കാനുമുള്ള സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. വീഡിയോ കെ.വൈ.സി വഴി പൂർണ ഡിജിറ്റൽ അക്കൗണ്ട് സെറ്റ് അപ്പ്, കടലാസു ജോലികൾ കുറക്കൽ, ബാങ്കിംഗിനും അപ്പുറത്തുള്ള സേവനങ്ങൾ, വ്യക്തിഗത, ബിസിനസ് അക്കൗണ്ടുകൾ ഒരുമിച്ചു കൈകാര്യം ചെയ്യാനുള്ള അവസരം തുടങ്ങിയവ ഐറിസ് ബിസ് ആപ്പിന്റെ സൗകര്യങ്ങളാണ്. ഈ ആപ്പ് വഴി കൊളാറ്ററൽ ഇല്ലാതെ 25 ലക്ഷം രൂപ വരെ ഓവർഡ്രാഫ്റ്റ് ലഭ്യമാകുന്നത് കൃത്യ സമയത്തുള്ള വർക്കിംഗ് ക്യാപ്പിറ്റൽ ഉറപ്പാക്കും. ഇന്ത്യയിൽ ബിസിനസുകൾ നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും കണക്കിലെടുത്ത് ബാങ്കിംഗിനെ പുനർനിർവചിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ പ്രശാന്ത് കൗർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |