കൊച്ചി: പ്രമുഖ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ ഓഡിയോ ഉപകരണ വിദഗ്ദ്ധരായ ഹാർമനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റർ എൽ.ഇ.ഡി ടി.വികളുടെ ഒരു ശ്രേണി പുറത്തിറക്കി. ബി.പി.എൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടി.വികൾ പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കർ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നൽകും. മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റർ അനുഭവം നൽകുന്നു. എൽ.ഇ.ഡി ടി.വി വിഭാഗത്തിൽ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ സാന്നിദ്ധ്യം വിപുലീകരിക്കാനാണ് റിലയൻസ് റീട്ടെയിലിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |