കൊച്ചി: കോതമംഗലം നീണ്ടപാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ച പന വീണ് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. കോതമംഗലത്തെ സ്വകാര്യ എൻജി. കോളേജ് വിദ്യാർത്ഥിനി പാലക്കാട് കഞ്ചിക്കോട് സ്വദേശിനി ആൻ മരിയയാണ് (21) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി കോതമംഗലം സ്വദേശി അൽത്താഫ് (21) കഴുത്തിന് പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ആറരയോടെ കട്ടപ്പന- കോതമംഗലം റൂട്ടിലെ വനപ്രദേശത്താണ് സംഭവം. റോഡിലേക്ക് വീണ മരങ്ങൾക്കിടയിൽപ്പെട്ടുപോയ ഇരുവരെയും നാട്ടുകാരാണ് തൊട്ടടുത്ത ഫോറസ്റ്റ്സ്റ്റേഷനിൽ എത്തിച്ചത്. വനംവകുപ്പിന്റെ വാഹനത്തിൽ ഇവരെ ആദ്യം നേര്യമംഗലം ആശുപത്രിയിലും പിന്നീട് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആൻ മരിയയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |