ഹൈദാരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ''ഈ രാജ്യത്ത് സൽമാൻ ഖാനും സഞ്ജയ് ദത്തും എന്തുകൊണ്ട് അറസ്റ്റിലായെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിക്കു വരെ ഒരു ഭരണഘടനയാണുള്ളത്.
ഇവിടെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവം നടന്നതിനുശേഷം കേസെടുത്തില്ലെങ്കിൽ നിങ്ങൾ എന്താകും പറയുക, സിനിമാ നടനിവിടെ വേറെ നിയമമുണ്ടോ? സാധാരണക്കാരനായിരുന്നെങ്കിൽ ആദ്യം തന്നെ പിടിച്ച് ജയിലിൽ ഇട്ടേനെ എന്നിങ്ങനെയുള്ള ചർച്ചകളുണ്ടാകും .ഒരു ക്രൈം നടന്നു. അതിന് ഉത്തരവാദി ആരെന്നു മാത്രമാണ് സർക്കാർനോക്കുന്നത്. അയാൾ സിനിമാ നടനാണെന്നോ രാഷ്ട്രീയക്കാരനാണെന്നോനോക്കാറില്ല- 'ആജ് തകി'ന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പുഷ്പ 2വിന്റെ ഷോയ്ക്ക് വൻജനാവലിയാണ് എത്തിയത്. അവിടേക്കാണ് ഒരു മുന്നറിയിപ്പോ നിയന്ത്രണസംവിധാനമോ ഇല്ലാതെ അല്ലു അർജുൻ എത്തുന്നത്. അപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരു യുവതിയ്ക്ക് ജീവൻ നഷ്ടമായത്. അവരുടെ ഒമ്പത് വയസുകാരനായ മകൻ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. അല്ലു അർജുൻ തിയറ്ററിലെത്തി സിനിമ കണ്ടശേഷം മടങ്ങിയിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. എന്നാൽ തിയറ്ററിലെത്തിയ താരം തന്റെ കാറിന് മുകളിൽ നിന്ന് ആരാധകരെനോക്കി കൈവീശുകയായിരുന്നു. അവിടെ ഒരുകോലാഹലം സൃഷ്ടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെകേസിൽ പതിനൊന്നാം പ്രതിയാക്കിയത്.
അല്ലുവിനോട് ഒരു വ്യക്തി വൈരാഗ്യവുമില്ല. എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നവരാണ്. സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് അല്ലുവിന് എന്നെയും അറിയാം. അല്ലുവിന്റെ ഭാര്യാപിതാവായ ചന്ദ്രശേഖർ റെഡ്ഡി ഒരുകോൺഗ്രസ്‌നേതാവാണ്. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. അല്ലുവിന്റെ അമ്മാവനായ ചിരഞ്ജീവിയും ഒരുകോൺഗ്രസ്‌നേതാവാണ്. മിസിസ് അല്ലു അർജുൻ എന്റെ ബന്ധുവാണ്. ബന്ധങ്ങളൊന്നും ഇവിടെ പ്രസ്‌കതമല്ല, പൊലീസ് അവരുെടജോലി ചെയ്തു- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |