പി.ജി. പ്രവേശനം
ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ 31ന് മുമ്പ് കോളേജ് പ്രിൻസിപ്പൽമാർ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനുകളിൽ പരിശോധനയ്ക്ക് ഹാജരാക്കണം.
പരീക്ഷകൾ മാറ്റി
20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. അഫിലിയേറ്റഡ് കോളേജുകളിൽ 20, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവച്ചു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്സി. (സി.ബി.സി.എസ്., സി.ബി.സി.എസ്.എസ്.) ബോട്ടണി മോഡൽ 1, 2, 3 (കോർ, കോംപ്ലിമെന്ററി റഗുലർ/റീഅപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ഒന്നും രണ്ടും സെമസ്റ്റർ (കമ്പയിൻഡ്) പ്രാക്ടിക്കൽ പരീക്ഷ 26 മുതൽ 30 വരെ അതത് കോളേജുകളിൽ നടക്കും.
പരീക്ഷഫലം
നാലാം സെമസ്റ്റർ ബി.പി.എഡ്. പരീക്ഷയുടെ (റഗുലർ 2017 പ്രവേശനം, സപ്ലിമെന്ററി 2015 പ്രവേശനം മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.