SignIn
Kerala Kaumudi Online
Friday, 20 September 2019 6.08 PM IST

സമ്മതമില്ലാതെ ഗർഭം അലസിപ്പിച്ചു, അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചീത്തവിളിച്ചു: വഫയുമായി വിവാഹമോചനത്തിന് ഭർത്താവ്

wafa

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കാൻ കാരണമായ അപകടമുണ്ടാക്കിയ കാറിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം സഞ്ചരിച്ചിരുന്ന പെൺസുഹൃത്ത് വഫാ ഫിറോസിൽ നിന്നും വിവാഹമോചനം തേടി ഭർത്താവ് ഫിറോസ് വക്കീൽ നോട്ടീസ് അയച്ചു. വഫയുടെ സ്വദേശമായ നാവായിക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റിനും നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി 45 ദിവസത്തിനകം മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹം കഴിഞ്ഞത് മുതൽ തന്നെ വഫയുടെ വഴിവിട്ട ജീവിതം തങ്ങളുടെ കുടുംബജീവിതത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് നോട്ടീസിൽ പറയുന്നു. വിവാഹം കഴിക്കുമ്പോൾ താൻ തൊഴിൽ രഹിതനായിരുന്നു. പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് തിരുവനന്തപുരം നഗരത്തിൽ വീടുവച്ചു. എന്നാൽ വിദേശത്തും നാട്ടിലും ജീവിക്കുമ്പോൾ അനിസ്‌ലാമികപരമായും ആഡംബരത്തോടെയുമാണ് ജീവിച്ചത്. പലപ്പോഴും സ്വന്തം ഇഷ്‌ടപ്രകാരം പുരുഷ സുഹൃത്തുക്കളോടൊപ്പം ബഹ്റിനിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്‌തു. തുടർന്ന് തന്റെ ബിസിനസ് നഷ്‌ടത്തിലായെന്നും പിന്നീടാണ് അബുദാബിയിൽ ജോലി ലഭിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. വിവാഹ ജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്നുവരെയുള്ള കാലയളവിൽ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ഇതിൽ വിവരിക്കുന്നു. അപകടം നടന്ന ശേഷം വഫയെ വിളിച്ചപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും വക്കീൽ നോട്ടീസിൽ അരോപിക്കുന്നുണ്ട്.

അതേസമയം, അപകടം നടന്നപ്പോൾ തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ് ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് വഫാ ഫിറോസ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.

വക്കീൽ നോട്ടീസിലെ പ്രസക്തഭാഗങ്ങൾ

താങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോൾ ഞാൻ തൊഴിൽരഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒൻപതര സെന്റ് ഭൂമിയിൽ 2007 കാലഘട്ടത്തിൽ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതൽ താങ്കളുടെ പിടിവാശി ജീവിതത്തിൽ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാൽ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാൻ മുന്നോട്ടു പോയത്. എന്നാൽ ഇസ്‌ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കൾ ചെയ്തത്.

ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചും ഇസ്‌ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം ഗർഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ച് ഗർഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടർന്നു. എന്റെ നിർദേശങ്ങൾ വകവയ്ക്കാതെ ബഹ്‌റൈനിൽനിന്ന് തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു.

താങ്കളുടെ പ്രവൃത്തികൾകൊണ്ട് സ്വസ്ഥതയും സമാധാനവും നശിച്ച എന്റെ ബഹ്‌റൈനിലെ ബിസിനസ് നഷ്ടത്തിലായി. തുടർന്നു ബിസിനസ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഞാൻ തൊഴിൽരഹിതനായി 2 വർഷം താങ്കൾക്കൊപ്പം കഴിഞ്ഞു. 2014 സെപ്തംറിൽ വീണ്ടും ജോലി ലഭിച്ച് അബുദാബിയലേക്ക് പോയി. ഒരു വർഷത്തിനുള്ളിൽ താങ്കളെയും കുട്ടിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തന്നിഷ്ടപ്രകാരമാണ് താങ്കൾ അബുദാബിയിൽ ജീവിച്ചിരുന്നത്. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യപുരുഷൻമാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളിൽ അന്യ പുരുഷമാരോടൊപ്പം നൃത്തം ചെയ്തു.

ഈ വിവരം അറിഞ്ഞപ്പോഴെല്ലാം ഞാൻ താങ്കളെ ഉപദേശിച്ചു. എന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ താങ്കൾ ചെയ്യുന്നതാണ് ശരി എന്ന നിലപാടാണ് സ്വീകരിച്ചത്. യു.എ.ഇയിൽ താമസിക്കുമ്പോൾ ഞാൻ രാവിലെ മകളുമായി പുറത്തു പോകുമ്പോൾ താങ്കളുടെ പുരുഷ സുഹൃത്തുക്കൾ ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റിയും മറ്റുള്ളവരും എന്നെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോൾ പ്രവൃത്തികളെ ന്യായീകരിക്കാനാണ് താങ്കൾ ശ്രമിച്ചത്. ഞാൻ താങ്കളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചു. ഒരു പ്രാവശ്യത്തേക്ക് പൊറുക്കണമെന്നാണ് മാതാപിതാക്കൾ ആവശ്യപ്പെട്ടത്.

ഈ സമയത്താണ് ഞാൻ വാങ്ങിയ കാറിൽ ഐ.ഐ.എസ് ഓഫിസറോടൊപ്പം താങ്കൾ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായി മാദ്ധ്യമപ്രവർത്തകൻ മരിച്ച വിവരം അറിയുന്നത്. ടെലിഫോണിൽകൂടെപോലും ഈ വിവരങ്ങൾ എന്നോട് പറയാൻ താങ്കൾ തയാറായില്ല. അബുദാബിയിൽനിന്ന് ഞാൻ തിരുവനന്തപുരത്ത് എത്തിയിട്ടും എന്നെ കാണാനോ സംസാരിക്കാനോ തയാറായില്ല. ആഗസ്റ്റ് 11ന് താങ്കൾ എന്നെ ഫോണിൽ വിളിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞു. പരസ്പര വിശ്വാസം തകർന്നതിനാൽ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHREERAM VEKITTARAMAN, VAFA FIROZ, SREERAM VENKITARAMAN, CAR ACCIDENT, HOW KERALA POLICE CAR ACCIDENT, KM BASHEER, KM BASHEERS DEATH, KM BASHEER DEATH CASE, WAFA FIROZ, WAFA FIROZ DIVORCE CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.