45 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായി മോഹൻലാൽ സംവിധായകന്റെ മേലങ്കിയണിഞ്ഞ ചിത്രമായ ബറോസ് ക്രിസ്മസ് ദിനത്തിലാണ് റിലീസ് ചെയ്തത്. ത്രീഡി ച്ത്രമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ബറോസിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിിച്ചാണ് അഭിമുഖത്തിൽ വിവരിക്കുന്നത്. താരങ്ങളാകുന്നതിന് മുമ്പ് തങ്ങൾ പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും മോഹൻലാൽ പറയുന്നു. പരസ്പരം മത്സരബുദ്ധിയില്ലെന്നും അതുകൊണ്ടുതന്നെ ഒരുമിച്ച് നിരവധി സിനിമകൾ ചെയ്യാൻ് കഴിഞ്ഞു. രണ്ടു നായകരുള്ള സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിച്ചിരുന്ന സാഹചര്യത്തിലാണ് മുൻപ് അത് ചെയ്തിരുന്നതെന്ന് മോഹൻലാൽ പറയുന്നു.
കഴിഞ്ഞ മാസവും ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സ്റ്റാർഡം എന്നൊന്നും ഇല്ല, അല്പം ഗ്രേ ഷെയ്‌ഡുള്ള കഥാപാത്രങ്ങളുള്ള സിനിമ ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. 55 സിനിമകളാണ് ഒരുമിച്ച് ചെയ്തത്. അതൊരു ചെറിയ സംഖ്യയല്ല, അതേസമയം ഒന്നിച്ചുള്ള സിനിമ കുറയാൻ കാരണം ഒരു സിനിമയിൽ ഈ രണ്ട് താരങ്ങളെയും ഉൾക്കൊള്ളുക എന്നത് അത്ര എളുപ്പമല്ലാത്തത് കൊണ്ടാണ്, അതു കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യുന്നത്. ഞാൻ എന്റെ സിനിമകൾ ചെയ്യുന്നത്. മോഹൻലാൽ പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു മത്സരവുമില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പം മാത്രമല്ല, മറ്റേതൊരു നടനൊപ്പവും മത്സരമില്ലെ്നും മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |