ഭോപ്പാൽ: ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ ഇരുന്ന് യാത്ര ചെയ്ത യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മദ്ധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുറത്തുവന്ന വീഡിയോയിൽ യുവാവ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ നിന്ന് ഇറങ്ങിവരുന്നത് കാണാം.
ദനാപൂർ എക്സ്പ്രസിലെ ചക്രങ്ങൾക്കിടയിൽ നിന്നാണ് യുവാവ് യാത്രചെയ്തതെന്നാണ് വിവരം. എസി കോച്ചിന് കീഴിൽ അനക്കം കണ്ട് നടത്തിയ പരിശോധനയിലാണ് ജീവനക്കാർ യുവാവിനെ കണ്ടത്. ഉടൻ തന്നെ ഇയാളെ പുറത്തിറക്കി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പണമില്ലാത്തത് കൊണ്ടാണ് ട്രെയിനിൽ ഇത്തരത്തിൽ യാത്ര ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്. ഇയാൾക്ക് മാനസികപ്രശ്നം ഉള്ളതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. ട്രെയിനിനടിയിൽ ഇരുന്ന് ഇയാൾ 260 കിലോമീറ്റർ യാത്ര ചെയ്‌തെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്നും ആ യുവാവ് ട്രെയിന് അടിയിൽ ഒളിച്ചിരിക്കുകയാണ് ചെയ്തതെന്നും റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. ട്രെയിൻ നിർത്തിയിട്ട സമയത്താണ് യുവാവ് ചക്രങ്ങൾക്കുള്ളിൽ ഒളിച്ചതെന്നും ഉടനെ ഉദ്യോഗസ്ഥർ കണ്ട് അയാളെ പിടികൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓടുന്ന ട്രെയിനിൽ ഇത്തരത്തിൽ യാത്ര ചെയ്യാൻ കഴിയില്ലെന്നും ദിലീപ് കുമാർ പറഞ്ഞു.
ट्रेन के पहियों के पास लेटकर 290 किलोमीटर तक किया सफर
— suman (@suman_pakad) December 27, 2024
मामला मध्य प्रदेश के जबलपुर का है #Railway #MadhyaPradesh pic.twitter.com/eTVwHSfKBr
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |