കൊല്ലം: ജനുവരി 4 മുതൽ ആരംഭിക്കുന്ന യു.ജി (2023 ജൂലായ് അഡ്മിഷൻ- ബാച്ച് 3) പ്രോഗ്രാമുകളുടെ പരീക്ഷകൾക്കായി തിരുവനന്തപുരം, വഴുതക്കാട് കേരള ഹിന്ദി പ്രചാർ സഭ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.കോം, ബി.ബി.എ, ബി.എ സോഷ്യോളജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കളും മണക്കാട് നാഷണൽ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.കോം, ബി.ബി.എ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കളും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്.
ആലുവ ഭാരതമാത കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.ബി.എ, ബി.എ സോഷ്യോളജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പഠിതാക്കൾ സെന്റ് ആൻസ് കോളേജ് അങ്കമാലിയിൽ പരീക്ഷ എഴുതണം.
മലപ്പുറ ഗവ. കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ബി.എ സോഷ്യോളജി പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ പഠിതാക്കൾ മലപ്പുറം രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്. മറ്റ് പ്രോഗ്രാമുകളുടെ നിലവിലുള്ള പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഫോൺ: 9188920013, 9188920014.
വ്യോമസേനയിൽ അഗ്നിവീർ അവസരം
തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീർ ആവാൻ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഓൺലൈൻ അപേക്ഷയും രജിസ്ട്രേഷനും ജനുവരി 7ന് ആരംഭിക്കും. അവസാന തീയതി ജനുവരി 27. ഓൺലൈൻ പരീക്ഷ മാർച്ച് 22ന് ആരംഭിക്കും. വിവരങ്ങൾക്ക് https://agnipathvayu.cdac.in. 2005 ജനുവരി ഒന്നിനും 2008 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 21. നാല് വർഷത്തെ സേവനത്തിനു ശേഷം വ്യോമസേനയുടെ റഗുലർ കേഡറിൽ എയർമെൻ ആയി എൻറോൾ ചെയ്യുന്നതിന് അപേക്ഷിക്കാനാവും. ഓരോ ബാച്ചിലെയും 25% പേർക്ക് റഗുലർ കേഡറിൽ നിയമനം ലഭിക്കും. വിവരങ്ങൾക്ക് https://agnipathvayu.cdac.in, https://careerindianairforce.cdac.in.
ഓർമിക്കാൻ...
1. യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്:- ജനുവരി മൂന്നു മുതൽ 16 വരെ നടക്കുന്ന യു.ജി.സി നെറ്റ് ഡിസംബർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ugcnet.nta.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. മൂന്നിന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. മറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ വരു ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.
2. എൻ.ഡി.എ പരീക്ഷ:- നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പരീക്ഷകൾക്ക് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ് https://upsc.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |