SignIn
Kerala Kaumudi Online
Monday, 10 February 2025 3.16 AM IST

മലയാളികൾക്കിടയിൽ 'ഔട്ട് ഒഫ് ഫാഷൻ', അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോഴും ചെയ്യുന്നു; 2000 രൂപ വരെ പിഴ

Increase Font Size Decrease Font Size Print Page
money

കോഴിക്കോട്: പുകവലി 'ഔട്ട് ഒഫ് ഫാഷൻ (ആസക്തി) ആയതോടെ പൊതു ഇടങ്ങളിലെ പുകവലി കേസുകളും 'ഔട്ട് ഒഫ് ഫാഷ'നായി. പൊതുഇടങ്ങളിൽ പുകവലിച്ചതിന് സി.ഒ.ടി.പി.എ-4 (സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട്) വകുപ്പ് പ്രകാരം സംസ്ഥാനത്ത് ഈ വർഷം ഒക്ടോബർ വരെ 49725 പേർ മാത്രമാണ് കേസിൽപെട്ടതെന്നാണ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 9153250 രൂപ പിഴത്തുകയായി ലഭിച്ചു. കഴിഞ്ഞ വർഷം 76461 പേർക്കെതിരെയായിരുന്നു കേസ്. കോട്ട്പ ആക്ട് പ്രകാരം ഈ വർഷം രജിസ്റ്റർ ചെയ്തത് 50387 കേസുകളുമാണ്. പൊതുഇടങ്ങളിലെ പുകവലി, സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി വിൽപ്പന, ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരിക്കൽ തുടങ്ങിയവയിലാണ് കേസുകൾ.

പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം 2013-ലാണ് കേന്ദ്രം പാസാക്കുന്നത്. നിയമം കർശനമായതോടെ 2016 മുതൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഗണ്യമായി കുറഞ്ഞു. കൊവിഡ് കാലത്താണ് ഏറ്റവും കുറവ് കേസുകൾ ഉണ്ടായത്. വലിക്കുന്നവർക്കും അതിനേക്കാൾ കൂടുതൽ ചുറ്റുമുള്ളവർക്കും ഏറെ ദോഷകരമാണ് പുകവലിയെന്ന ബോധവും, പിഴ ഈടാക്കൽ തുടങ്ങിയവയാണ് കേസുകൾ കുറയാനിടയാക്കിയത്. 2016-ൽ 2,31,801 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 12.7 ശതമാനമാണ് കേരളത്തിലെ പുകവലിക്കാ‌‌ർ. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ അഡൽട്ട് ടുബാകോ സർവേ രണ്ടിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. അതേസമയം അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പൊതുഇടങ്ങളിൽ പുകവലി രീതി തുടരുന്നുണ്ട്.


പിഴ ഇങ്ങനെ

പുകയില ഉത്പന്നങ്ങൾ, സിഗരറ്റ്, എന്നിവയുടെ ഉത്പാദനം, വിതരണം, വിപണനം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പൊതു ഇടങ്ങളിലെ ഉപയോഗം നിരോധിക്കുന്നതിനുമായി കൊണ്ടുവന്ന കോപ്റ്റ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡ്ക്ട്‌സ് ആക്ട്- 2003) നിയമപ്രകാരം 2,000 രൂപ വരെ പിഴ ഈടാക്കാം. സംസ്ഥാനത്ത് 200 രൂപയാണ് പിഴ.

വർഷം-കേസ്

2016- 231801

2017- 162443

2018- 110039

2019- 87646

2020- 46770

2021- 86499

2022- 79045

2023- 76461

2024 ലെ കേസ് -പിഴത്തുക

ജനുവരി-5034-958600

ഫെബ്രുവരി-4958-924100

മാർച്ച്-5555-784600

ഏപ്രിൽ-4036-749200

മേയ്-4303-827400

ജൂൺ-3924-73642 0

ജൂലായ്-4914-948630

ആഗസ്റ്ര്-5436-999200

സെപ്തംബർ-5402-1012800

ഒക്ടോബർ-6163-1212300

TAGS: MALAYALEE, SMOKING, MIGRANT WORKERS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.