മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് അറിയാം. മദ്യപിച്ച് ഒരോരുത്തരും കാണിച്ച് കൂട്ടുന്ന പല കോപ്രായങ്ങളും വാർത്തകളിൽ നാം കേൾക്കുന്നതാണ്. മദ്യപാനം മദ്യപാനിക്ക് മാത്രമല്ല അയാളുടെ ചുറ്റുമുള്ളവർക്കും അപകടം വരുത്തുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു മദ്യപാനി ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവമാണ് അത്.
ആന്ധ്രാപ്രദേശിലെ മന്യം ജില്ലയിലെ എം സിംഗിപുരം ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവാവ് വെെദ്യുതി പോസ്റ്റിൽ കയറി വെെദ്യുതി വയറിൽ കിടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. വെെദ്യുതി വയറിൽ കിടന്ന് ഉറങ്ങുന്ന മദ്യപാനിയെയും വീഡിയോയിൽ കാണാം. മദ്യപാനി ആദ്യം വെെദ്യുതി പോസ്റ്റിൽ കയറാൻ ശ്രമിക്കുമ്പോൾ ആളുകൾ തടയാൻ ശ്രമിക്കുന്നു.
എന്നാൽ അയാൾ വീണ്ടും പോസ്റ്റിൽ കയറുന്നത് കണ്ട് നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയും അവർ ട്രാൻസ്ഫോമർ ഓഫ് ചെയ്യുകയും ചെയ്തു. പിന്നാലെ മുകളിൽ എത്തിയ മദ്യപാനി വെെദ്യുതി ലെെനുകൾക്കിടയിൽ കിടക്കുകയായിരുന്നു. പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് യുവാവിനെ രക്ഷിച്ചത്. മദ്യപാനിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.
మద్యం మత్తులో కరెంట్ తీగలపై పడుకున్నాడు
— Telugu Scribe (@TeluguScribe) December 31, 2024
మన్యం జిల్లా పాలకొండ మండలం ఎం.సింగిపురంలో గ్రామస్థులను హడలెత్తించిన ఓ తాగుబోతు
మద్యం మత్తులో కరెంటు స్తంభంపైకి ఎక్కుతుండటంతో చూసిన పలువురు వెంటనే ట్రాన్స్ ఫార్మర్ ఆపేశారు
అతను ఆగకుండా పైకి వెళ్లి ఏకంగా విద్యుత్ తీగలపైనే పడుకున్నాడు.… pic.twitter.com/0p7xLgvEm6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |