കൊച്ചി: കൊച്ചിക്കാർക്ക് കഴിഞ്ഞവർഷം ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങൾ ഏതൊക്കെയായിരുന്നുവെന്ന് അറിയണ്ടേ? പാൽ, സവാള, ഞാലിപ്പൂവൻ പഴം, ഏത്തപ്പഴം , മല്ലിയില എന്നിവയാണവ. സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്സ് സംവിധാനമായ ഇൻസ്റ്റാമാർട്ടിന്റെ കൊച്ചിയിലെ ഉപഭോക്താക്കൾ ഓർഡർചെയ്ത സാധനങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഇവയാണ്. അടുത്തിടെ സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
മറ്റൊരു ഞെട്ടിപ്പിക്കുന്ന ഓർഡറും കഴിഞ്ഞവർഷം ലഭിച്ചിരുന്നു. 4000 പാക്കറ്റ് ചിപ്സ് ഓർഡർ ചെയ്താണ് ഒരു ഉപഭോക്താവ് ഞെട്ടിച്ചത്. കഴിഞ്ഞ വർഷം ഒരു ഉപഭോക്താവിൽ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓർഡർ ഇൻസ്റ്റാമാർട്ടിന് ലഭിച്ചു. കൊച്ചിയിലെ ഏറ്റവും മൂല്യമേറിയ ഓർഡറായിരുന്നു ഇത്. 2024ൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ നടന്ന ഡെലിവറികളിൽ ഒന്നും കൊച്ചിയിലേതായിരുന്നു. 1.1 കിലോമീറ്റർ അകലെയുള്ള ഓർഡർ വെറും 89 സെക്കൻഡ് കൊണ്ടാണ് പൂർത്തിയാക്കിയത്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓർഡറിൽ ഉണ്ടായിരുന്നത്. ഉത്സവ സമയങ്ങളിൽ മാംഗളകരമായ വസ്തുക്കൾ വാങ്ങുന്ന കൊച്ചിക്കാരുടെ എണ്ണവും കൂടിവരികയാണ്. ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ നാടൻ വിഭവങ്ങളോടാണ് കൊച്ചിക്കാർക്ക് താൽപ്പര്യം.
2021 നവംബറിലാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കൊച്ചിയിൽ അവതരിപ്പിച്ചത്. മികച്ച പിന്തുണയാണ് അപ്പോൾ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ജാ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |