തിരുവനന്തപുരം: 123456, abcdef... ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേഡ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ട. നോർഡ് വി.പി.എൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേഡുകൾ പുറത്തുവിട്ടത്.
123456, password (പാസ്‌വേഡെന്ന് ഇംഗ്ളീഷിൽ ചെറിയ അക്ഷരത്തിൽ) തുടങ്ങിയവയാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നവ. കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടി.ബി (ടെട്രാ ബൈറ്റ്) ഡാറ്റാബെയ്സിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മാൽവെയറുകൾ ഹാക്ക് ചെയ്തതും ഡാർക്ക് വെബിൽ നിന്ന് ലഭിച്ചതുമായ പാസ്‌വേഡുകളാണ് പഠനത്തിന് ഉപയോഗിച്ചത്. 11111, 12345, 12345678, 123456789 തുടങ്ങിയ പാസ്‌വേഡുകൾ ഹാക്ക് ചെയ്യാനും സെക്കൻഡിൽ താഴെ മതി.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പേര് പാസ്‌വേഡാക്കുന്നവർക്കും രക്ഷയില്ല. india123 എന്ന പാസ്‌വേഡ് ഹാക്ക് ചെയ്യാൻ 50 സെക്കൻഡിൽ താഴെ മാത്രമേ എടുക്കൂ. ഓഫീസിലും സമൂഹ മാദ്ധ്യമ അക്കൗണ്ടിലും ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളാണ് കൂടുതലും ഹാക്ക് ചെയ്യപ്പെടുന്നത്.
ഇടകലർത്തുക
1. അക്കം, ചിഹ്നം, അക്ഷരം ഇടകലർത്തി മാത്രം പാസ്‌വേഡുകൾ സൃഷ്ടിക്കുക.
2. ഫോണിൽ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
3. ഓർക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ്‌വേഡ് മാനേജർ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |