ചേർത്തല:രമേശ് ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്ന ജി.സുകുമാരൻ നായരുടെ പരാമർശം കടന്ന കൈയാണെന്നും, ഇതു ചെന്നിത്തലയെ എൻ.എസ്.എസിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഈ പരാമർശം ചെന്നിത്തല അധികാരത്തിലെത്തിയാൽ എൻ.എസ്.എസിന്റേ സ്വകാര്യ സ്വത്താകുമെന്ന ആശങ്കയുണ്ടാക്കി.ഇക്കാര്യം രമേശ് ചെന്നിത്തലയുമായി താൻ
ഫോണിൽ പങ്കു വച്ചു..പുത്രൻമാർ എപ്പോഴും അച്ഛനും കുടുംബക്കാർക്കും വേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്നതാണ് രീതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തത നോക്കാതെ ഹിന്ദുക്കൾ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു .
ഷർട്ടു ധരിച്ചുള്ള ക്ഷേത്ര പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം വർഷങ്ങൾ
മുമ്പ് തീരുമാനമെടുത്തിട്ടുള്ളതാണ്..ഇപ്പോൾ വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |